Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവായ പി.പി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർക്ക് പടന്ന പഞ്ചായത്തിന്റെ വരവേൽപ്പ്


മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ഉദിനൂരിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പടന്നഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഊഷ്മളമായ വരവേല്‍പ്പ്. പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കിയത്. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ തനിക്ക് ലഭിച്ച അവാര്‍ഡ് സ്വന്തം നാടിന് സമര്‍പ്പിക്കുന്നതായി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

No comments