Breaking News

വേനൽക്കാലത്ത് പനത്തടിയുടെ ആശ്രയം; മഴക്കാലത്ത് കൗതുക കാഴ്ച്ചയായി ചിറംകടവിലെ രാമചന്ദ്രസറളായയുടെ കുഴൽകിണറിലെ ജലധാര


പനത്തടി: വേനൽകാലത്ത് പനത്തടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം നൽകിയ ചിറംകടവ് പി രാമചന്ദ്രസറളായയുടെ പറമ്പിൽ സ്ഥിതി ചെയ്യുന്ന കുഴൽ കിണറിൻ്റെ മഴക്കാല കാഴ്ചയാണിത്. കുഴൽ കിണറിൽ നിന്ന് വളരെ ശക്തിയിൽ പുറത്തേക്ക് വെള്ളം ഒഴുകുന്ന കാഴ്ച വളരെ കൗതുകകരമാണ്. വേനൽകാലത്ത് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം നൽകാൻ പനത്തടി ഗ്രാമപഞ്ചായത്ത് ഈ കുഴൽ കിണറിനെയാണ് ആശ്രയിച്ചത്. ഇതിൻ്റെ ഭാഗമായി പി രാമചന്ദ്രസറളായയെ എം.എൽ.എ ഇ ചന്ദ്രശേഖരൻ ആദരിച്ചിരുന്നു.

No comments