Breaking News

ജില്ലയുടെ തീരമേഖലയിൽ കടലാക്രമണം രൂക്ഷം




ഉദുമ : കടലാക്രമണം രൂക്ഷമായതിനെതുടർന്ന് കോട്ടികുളം, തൃക്കണ്ണാട്, ഉദുമ പടിഞ്ഞാർ, ഉദുമ ജന്മ, കൊവ്വൽ ബീച്ച് തീരങ്ങൾ കടലെടുത്തു. തൃക്കണ്ണാട് കടപ്പുറത്തെ കെട്ടിടം തകർന്ന് വീണു. മീൻപിടിത്ത ഉപകരണങ്ങൾ സൂക്ഷിക്കാൻ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി നിർമ്മിച്ച അഞ്ചു മുറിയുള്ള കെട്ടിടമാണ് തിങ്കളാഴ്ച വൈകിട്ട് തകർന്നത്.
ഉദുമ ജന്മ കടപ്പുറം മുതൽ കൊവ്വൽ ബീച്ചുവരെയുള്ള തീരം കടലെടുത്തു. കടൽഭിത്തി തകർന്നു. തെങ്ങ് ഉൾപെടെ നിരവധി മരങ്ങൾ കടപുഴകി. തൃക്കണ്ണാട്, കടലാക്രമണത്തിൽ നിരവധി വീടുകൾ കഴിഞ്ഞ ദിവസം തകർന്നിരുന്നു. കടലാക്രമണം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ
കാസർകോട് –-- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ തൃക്കണ്ണാട് 20 മിനിറ്റ് ഗതാഗതം തടസപ്പെടുത്തി. തിങ്കൾ വൈകിട്ട് ആറിനാണ് സംഭവം. ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചൊവ്വാഴ്‌ച കലക്ടർ സ്ഥലം സന്ദർശിച്ച്‌ കടലാക്രമണം തടയാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.


No comments