Breaking News

മാങ്ങോടുള്ള റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണണം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം ; സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ്‌ ധർണ്ണ നടത്തും


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിൽ  മാങ്ങോടുള്ള റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി. നാളെ (ബുധൻ) രാവിലെ 11-ന് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  വെള്ളരിക്കുണ്ട് താലൂക്കിൽ പെരിയങ്ങാനത്ത് റേഷൻ സംഭരണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് എത്രയും പെട്ടെന്ന് കൈട്ടിടം നിർമ്മിക്കണമെന്നും അതുവരെ മാങ്ങോട്ടുള്ള റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കെട്ടിടത്തിൽ ഗോഡൗൺ നിലനിർത്തണമെന്നാന്നു മാവശ്യം.ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രാജൻ നായർ, കെ.എം.ശ്രീധരൻ, എം.എൻ രാജൻ, സി.വി.സുരേഷ് എന്നിവർ പങ്കെടുത്തു.

No comments