Breaking News

ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി പരപ്പ ക്ലായിക്കോട് പ്രദേശം പ്രതിഭാ നഗറിൽ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞു വീണു


പരപ്പ: ശക്തമായ മഴയിൽ പരപ്പ ക്ലായിക്കോട് മുണ്ടിയാനം റോഡിൽ വെള്ളം കയറി. സമീപത്തെ വീടുകളിലും വെള്ളം കയറുകയാണ്.

ക്ലായിക്കോട് നെൽകൃഷി വെള്ളത്തിനടിയിലായി. പരപ്പ ടൗണ്ണിലെ മഴ വെള്ളം മുഴുവൻ താഴ്ന്ന പ്രാദേശമായ ക്ലായിക്കോട് ചാലിലേക്കാണ് ഒഴുകിഎത്തുന്നത്. ഇതു മൂലം ഈ പ്രദേശം വെള്ളത്തിനടിയിലായി. 

പരപ്പ പ്രതിഭാനഗർ മുണ്ടുവയലിൽ മാത്യു ജോണിന്റെ വീടിനോട് ചേർന്നുള്ള മതിൽ ശക്തമായ മഴയിൽ തകർന്നു വീണു, ആളപായമില്ല.

No comments