Breaking News

പരപ്പ പ്രതിഭാനഗറിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു വിവിധ പദ്ധതികളെക്കുറിച്ചും ശാസ്ത്രീയമായ പശു പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നടന്നു


 പരപ്പ: പരപ്പ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. പ്രതിഭാനഗർ എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന പരിപാടി സംഘം പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ. ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ശാസ്ത്രീയമായ പശു പരിപാലനത്തെക്കുറിച്ചും  ക്ലാസുകൾ നടന്നു. പരപ്പ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡണ്ട് വി എം കെ അടിയോടിയെ ചടങ്ങിൽ ആദരിച്ചു. പരപ്പ യൂണിറ്റ് ഡിഇഒ മനോജ് കുമാർ പി. വി., യൂണിറ്റ് ഡിഎഫ്ഐ എബിൻ ജോർജ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

      മെച്ചപ്പെട്ട ഗുണനിലവാരമുള്ള ശുദ്ധമായ പാൽ ഉത്പാദിപ്പിക്കുന്നതിലൂടെ ക്ഷീരകർഷകർക്ക് ഉയർന്ന പാൽ വില ലഭ്യമാക്കുന്നതിനെക്കുറിച്ച് ക്ലാസ്സിൽ ചർച്ച നടത്തി. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക്, ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥ തലത്തിലും സഹകരണ സംഘങ്ങൾ വഴിയും നടത്തേണ്ടത് എങ്ങനെയെന്നും വിശദമായ ചർച്ചകൾ നടന്നു. സംഘം സെക്രട്ടറി

എ. ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് മേരി കരിയൻ,ഡയറക്ടർ

കെ.വി.തോമസ് തുടങ്ങിയവർ സംസാരിച്ചു.

No comments