കുടിവെള്ള പൈപ്പ് ലൈനിനായി കുഴിച്ച കുഴികൾ മൂടിയില്ല; പരപ്പ പ്രതിഭാനഗർ പ്രദേശത്ത് അപകടം തുടർക്കഥ പ്രതിഷേധവുമായി പ്രദേശവാസികൾ
പരപ്പ: കുടിവെള്ള പൈപ്പ് ലൈനിന് വേണ്ടി കുഴിച്ച കുഴികൾ കൃത്യമായി അടക്കാത്തത് കൊണ്ട് പരപ്പ പ്രതിഭാ നഗർ, പ്ലാച്ചിക്കല്ല് പ്രദേശങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മഴക്കാലമായതോടെ ചളി നിറഞ്ഞ് കാൽനട യാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ ആണ് പലയിടങ്ങളിലും. കുഴികൾ മൂടാതെ റോഡ് കുത്തിപൊളിച്ച അവസ്ഥയിലാണ് ഇപ്പോഴും. വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ കടന്നു പോകുന്ന റോഡാണിത്. അപകടാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.
No comments