പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു
പെരുമ്പട്ട: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂൾ പെരുമ്പട്ട ലോക പേപ്പർ ബാഗ് ദിനത്തിന്റെ ഭാഗമായി നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ബി. ആർ. സി.ട്രെയിനർ ശ്രുതി ടീച്ചർ ക്ലാസിനു നേതൃത്വം നൽകി .
പി.ടി എ.പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് റഷീദ ടീച്ചർ, നല്ല പാഠം കോർഡിനേറ്റർ ഷാജഹാൻ മാഷ് , സൈനുദ്ദീൻ മാഷ് സംസാരിച്ചു.
സമൂഹത്തിൽ നിന്നും പ്ലാസ്റ്റിക് പൂർണ്ണമായി ഒഴിവാക്കി പേപ്പർ ബാഗുകൾ ആശ്രയിക്കുവാനും ചെലവ് കുറഞ്ഞ പലതരം ബാഗുകൾ നിർമ്മിച്ച് ജീവിതത്തിന്റെ ഭാഗമാക്കുവാനും ശ്രമിച്ചാൽ സാധിക്കുമെന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു . നല്ല പാഠം ക്ലബ് ലീഡർ ശഹർബാന നന്ദി പറഞ്ഞു
No comments