കാറ്റും മഴയും പരക്കെ നാശം വിതച്ച് എണ്ണപ്പാറ പാത്തിക്കര പ്രദേശം പ്രദേശങ്ങൾ സന്ദർശിച്ച് കാലിച്ചാനടുക്കത്തെ കോൺഗ്രസ് പ്രവർത്തകർ
കാലിച്ചാനടുക്കം : എണ്ണപ്പാറ പാത്തിക്കര പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും പരക്കെ നാശം വിതച്ചു. ഒട്ടേറെ വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റ് തകർത്തെറിഞ്ഞ പ്രദേശങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശവാസികളായ ജോയി പ്രാക്കുഴി, ബെജി, ബെന്നി, ചെറിയാൻ കോയിപ്പുറം, പി വി കുഞ്ഞമ്പു, കെ കുഞ്ഞമ്പു നായർ, കെ അശോകൻ, കാർത്യയാനിയമ്മ, പൂമണി, തമ്പാൻ നായർ എന്നിവരുടെ കാറ്റും
മഴയും നാശം വിതച്ച കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ നേരിൽ കണ്ട് വിലയിരുത്തി. കർഷകരുടെ തെങ്ങ്, കവുങ്ങ്, പ്ലാവ്, തേക്ക്, റബ്ബർ, വാഴ, പച്ചക്കറി തോട്ടം തുടങ്ങി എല്ലാവിധ കൃഷികളും ഒടിഞ്ഞും, കടപുഴകിയും വീണിരിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.
ജോയി പ്രാക്കുഴി എന്ന വ്യക്തിയുടെ വീടിനോട് ചേർന്നുള്ള കക്കൂസ് മരം വീണ് തകർന്നു. രോഗബാധിതരായ രണ്ട് പെൺമക്കളുള്ള ജോയിയുടെ ജീവിതമാർഗമായിരുന്ന കൃഷി പൂർണമായും നശിച്ചത് ആ കുടുംബത്തെ പ്രതിസന്ധിയിലാക്കി. നാശനഷ്ടങ്ങൾ സംഭവിച്ച ആളുകൾക്ക് പ്രത്യേകിച്ച് മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്ത ജോയി പ്രാക്കുഴിക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് കാലിച്ചാനടുക്കം മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ അഡ്വ. ഷീജ, രാജീവൻ ചീരോളിൽ, സേവാദൾ ജില്ലാ വൈസ് ചെയർമാൻ ജിജോമോൻ കെ സി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിംസ്, ജെയിൻ മുക്കുഴി, തമ്പാൻ നായർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.
No comments