മുഅല്ലിം ഡേ പെരുമ്പട്ട റൈഞ്ച് തല പരിപാടിക്ക് തുടക്കമായി
പെരുമ്പട്ട: മുഅല്ലിം ഡേ പെരുമ്പട്ട റൈഞ്ച് തല പരിപാടിക്ക് സദർ മുഅല്ലിം സംഗമത്തോടെ തുടക്കമായി. സംഗമം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് അബ്ദുൽ മജീദ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് മുഅല്ലിം ഡേ സമിതി ചെയർമാൻ ബഷീർ ബാഖവി അധ്യക്ഷനായി. മുഅല്ലിം ഡേ ഫണ്ട് ശേഖരണം ആമത്തല മഹല്ല് സെക്രട്ടറി എ.പി.കെ അബ്ദുസ്സലാമിൽ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഡോ. യൂസുഫ് ആമത്തല പദ്ധതി വിശദീകരണം നടത്തി.
എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി നൂറുദ്ദീൻ ഹിശാമി കുന്നുങ്കൈ മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാൻ സഈദി, ബഷീർ മുസ്ലിയാർ ചാനടുക്കം, യഹ്‌യ ഹിഷാമി, അബ്ദുൽ ഹകീം ഫൈസി, അബ്ദുൽ നാസർ ഹാദി,സൈതലവി ദാരിമി, സിദ്ധിഖ് ഫൈസി, അഷ്‌റഫ് ഫൈസി,ബാദുഷ അസ്‌ലഹി, അബ്ദുൽ ഖാദർ ബാഖവി ഷാഫി ഹുദവി,മുനീർ മദനി തുടങ്ങിയവർ സംസാരിച്ചു.
No comments