ദേശീയ വടംവലി മത്സരത്തിൽ കേരളത്തിനായ് സ്വർണ്ണം വലിച്ചെടുത്ത് വെള്ളരിക്കുണ്ട് സെൻ്റ്.ജോസഫിലെ ആറാം ക്ലാസുകാരി ദേവമിത്ര
വെള്ളരിക്കുണ്ട്: ചെന്നൈയിൽ വച്ച് നടന്ന ദേശീയ അണ്ടർ 13 വടംവലി മത്സരത്തിൽ കേരള ടീമിന് സ്വർണ്ണം നേടിക്കൊടുത്ത് ദേവമിത്ര എ.ആർ. വെള്ളരിക്കുണ്ട് സെൻ്റ് ജോസഫ് യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാട്ടക്കല്ലിലെ അശോകൻ രസ്ന ദമ്പതികളുടെ മകളാണ് ദേവമിത്ര
ഈ മാസം പന്ത്രണ്ടാം തീയ്യതി മുതൽ അങ്കമാലിയിൽ വച്ചായിരുന്നു പരിശീലന ക്യാമ്പ് നടന്നത്.
No comments