സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് വെസ്റ്റ്എളേരി പഞ്ചായത്തംഗം ഇ.റ്റി ജോസിന്റെ നേതൃത്വത്തിൽ പരപ്പച്ചാലിലെ തൊഴിലുറപ്പ് തൊഴിലാളികൾ
കുന്നുംകൈ : വെസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പരപ്പച്ചാൽ തൊഴിലുറപ്പ് സൈറ്റിലെ 50 ഓളം തൊഴിലാളികൾ കുന്നുംകൈ മുതൽ പരപ്പച്ചാൽ വരെയുള്ള റോഡിന്റെ ഇരു ഭാഗങ്ങളിലും ഉള്ള കാട് കൊത്തി വൃത്തിയാക്കി മാതൃകാ പ്രവർത്തനം നടത്തി. മലയോര മേഖലയിലേക്ക് ഏറ്റവും കുടുതൽ വാഹനങ്ങൾ കടന്ന് പോകുന്ന ഈ പ്രദേശങ്ങളിലൂടെയാണ് കാൽനടയാത്രക്കക്കും വളരെ അധികം ബുദ്ധിമുട്ടായി റോഡിന് ഇരുവശത്തും തിങ്ങിനിറഞ്ഞ കാടുകൾ, എതിരെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്ത വിധം കാട് മൂടി കിടക്കുന്നത് കൂടാതെ പല പ്രദേശങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്ന അവസ്ഥയും ഉണ്ട് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പല തവണ കാര്യങ്ങൾ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ ഇ.റ്റി ജോസിന്റെ നേതൃത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിരവധി സേവനങ്ങൾ ഇവർ ഇവർ ചെയ്തു വരുന്നുണ്ട്. സ്കൂൾ പരിസരം വൃത്തിയാക്കൽ, ആശുപത്രി വൃത്തിയാക്കൽ, നിരവധി ചികിത്സാ സഹായങ്ങൾ ഏല്ലാ സേവന രംഗങ്ങളിലും മുന്നിലാണ് ഇവർ.
No comments