Breaking News

'വെള്ളരിക്കുണ്ട് താലൂക്കിലെ എ.എ.വൈ കാർഡുകൾക്ക് പുഴുക്കലരി കൂടുതൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും': താലൂക്ക് സപ്ലൈ ഓഫീസർ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലെ റേഷൻ കടകളിൽ പുഴുക്കലരി കൂടുതല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷൻകട വഴി പച്ചരി മാത്രം കിട്ടുന്നത് മൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തെക്കുറിച്ച് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു.
ജൂണില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ എ.എ.വൈ കാര്‍ഡുകള്‍ക്ക് പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം ആനുപാതികമായി പച്ചരി കൂടുതല്‍ വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും വിതരണത്തിനായി അനുവദിച്ചതില്‍ 80 ശതമാനത്തിലധികവും പച്ചരി ആയിരുന്നതു കൊണ്ടാണ് ഇങ്ങനെ നല്‍കേണ്ടി വന്നതെന്ന് സപ്ലൈഓഫീസർ അറിയിച്ചു. എന്നാല്‍ ഭൂരിഭാഗവും പട്ടിക വര്‍ഗ /ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എ.എ.വൈ കാര്‍ഡുകള്‍ക്ക് ഈ മാസം 15 കിലോ പുഴുക്കലരിയും അഞ്ച് കിലോ കുത്തരിയും നല്‍കുന്നുണ്ട്. പച്ചരി 10 കിലോയായി കുറച്ചിട്ടുണ്ട്. വരും മാസങ്ങളിലും ഈ വിഭാഗത്തിന് പുഴുക്കലരി കൂടുതല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. News Desk malayoram Flash

No comments