റോപ്പ് പുൾ-അപ്പിൽ വീണ്ടും വേൾഡ് റെക്കോർഡ് സ്വന്തമാക്കി വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ രണ്ടാമതും വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. റോപ്പ് പുൾ-അപ്പിലാണ് അഖിൽ വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത് . അഖിലിന്റെ റെക്കോർഡ് മറ്റൊരു വ്യക്തി ഈയിടെ തകർത്തിരുന്നു . ഇതേ തുടർന്നാണ് കൂടുതൽ കഠിനമായ പരിശീലനത്തിനും പരിശ്രമത്തിനും ശേഷം പുതിയ വേൾഡ് റെക്കോർഡ് റോപ്പ് പുൾ-അപ്പിൽ കരസ്ഥമാക്കിയത് .
ഇതിന് മുൻപ് അഖിൽ 30 സെക്കൻഡിൽ 20 റോപ്പ് പുൾ-അപ്പിൽ ആണ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത് , ഇത് മലയോരത്ത് തന്നെയുള്ള മറ്റൊരു മത്സരാർത്ഥി 21 ആക്കുകയും തുടർന്ന് അഖിൽ ജോയ്ൻ അതിശക്തമായ തിരിച്ചുവരവോടെ അത് 30 സെക്കൻഡിൽ 25 റോപ്പ് പുൾ-അപ്പ് എടുത്ത് വേൾഡ് റെക്കോർഡ് തിരുത്തികുറിക്കുകയുമായിരുന്നു
No comments