വെള്ളരിക്കുണ്ട് : ആംബുലൻസ് ഇടിച്ച് മത്സ്യ വിൽപ്പന നടത്തുകയായിരുന്ന സ്ത്രിക്ക് ഗുരുതരമായി പരിക്കേറ്റു.കരിവെള്ളൂർ ആയത്തറ വയലിൽ കാരക്കാട് ഹൗസിൽ വി. സരോജിനി (70) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഭീമനടിയിൽ വച്ചാണ് സംഭവം. കാർഷിക വികസന ബാങ്ക് ഓഫീസിന് മുൻവശത്ത് മീൻ വിൽപ്പന യിലേർപ്പെട്ടതായിരുന്നു.വെള്ളരിക്കുണ്ട് നിന്നും കുന്നംകൈ ഭാഗത്തേക്ക് പോയ ആംബുലൻസാണ് ഇടിച്ചത്. സരോജിനിയുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭീമനടിയിൽ മൽസ്യ വിൽപ്പന നടത്തുകയായിരുന്ന സ്ത്രീയെ ആംബുലൻസിടിച്ച് ഗുരുതര പരിക്ക്
Reviewed by News Room
on
12:03 AM
Rating: 5
No comments