കോളംകുളം ഇ എം എസ് വായനശാലയുടെ നേതൃത്വത്തിൽ പുസ്തക സമാഹരണ യജ്ഞത്തിന്റെ ഉൽഘാടനം നടന്നു
കോളംകുളം: ജില്ലയിലെ ഏറ്റവും മികച്ച വായനശാലകളിൽ ഒന്നായ കോളംകുളം ഇഎംഎസ് സ്മാരക വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ സെപ്റ്റംബർ 14-ാംതീയതി വരെ പുസ്തകസമാഹരണ യജ്‌ഞം നടത്തുകയാണ്. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് വായനശാലയിൽ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പുസ്തക സമാഹരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ആരംഭകാലം മുതൽ പുസ്തകം നൽകിക്കൊണ്ട് സഹകരിച്ചു പോരുന്ന മയ്യങ്ങാനത്തെ കെ. ഗോപാലകൃഷ്ണൻ പുസ്തകങ്ങൾ കൈമാറിക്കൊണ്ട് പരിപാടി ധന്യമാക്കിത്തീർത്തു. താലൂക്ക് ലൈ ബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ മാസ്റ്റർ പരിപാടിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
No comments