Breaking News

കാസർകോട് കളക്ടറേറ്റിൽ വനിതാകമ്മീഷൻ നടത്തിയ സിറ്റിംഗിൽ 21 പരാതികൾ പരിഗണിച്ചു


ലഹരിയുടെ ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും യുവതലമുറയില്‍ വര്‍ധിക്കുന്നത് കുടുംബാന്തരീഷത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണത്തിനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേരള വനിതാ കമ്മീഷന്‍ ശക്തമായി ഇടപ്പെടുമെന്ന് കേരള വനിതാകമ്മീഷന്‍ അംഗം പി.കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ വനിതാകമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ 21 പരാതികള്‍ പരിഗണിച്ചു. ആറ് കേസുകള്‍ തീര്‍പ്പാക്കി. 15 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം, സൈബര്‍ കുറ്റകൃത്യത്തിനെതിരെയുള്ളത്, കുടുംബ പ്രശ്‌നം, വഴിത്തര്‍ക്കം തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് വന്നവയില്‍ കൂടുതല്‍.


No comments