ബളാൽ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് ആരോഗ്യ പരിശോധന ആരംഭിച്ചു
വെള്ളരിക്കുണ്ട്: ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിലെ എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്കും ആരോഗ്യ പരിശോധന ആരംഭിച്ചു. പരിശോധനക്ക് ശേഷം ആദ്യ ആരോഗ്യ സർട്ടിഫിക്കറ്റ് ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷൈനി സിബിക്ക് നൽകി കൊണ്ട് മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി നിർവഹിച്ചു. ഇതിനായി പ്രത്യേക ഹെൽത്ത് കാർഡ് തയ്യാറാക്കിയിട്ടുണ്ട്.ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, ജൂ ഹെൽത്ത് ഇൻസ്പക്ടർ നിരോഷ വി , പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് , സീനിയർ ക്ലർക്ക് ഷിനോജ് കെ പി എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ ഹരിത സേനാംഗങ്ങളെയും തുടർ ദിവസങ്ങളിൽ ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. തൊഴിൽ സാഹചര്യം പരിഗണിച്ച് എലിപ്പനിക്കുള്ള പ്രതിരോധ ഗുളികകളും നൽകുന്നതാണ്.
No comments