കുമ്പളയിൽ വൻ ലഹരി വേട്ട; മലപ്പുറം സ്വദേശികൾ പിടിയിൽ
കുമ്പളയില്‍ വന്‍ ലഹരി വേട്ട. ടെമ്പോ വാനില്‍ കടത്തുകയായിരുന്ന 60 ചാക്ക് നിരോധിത പാന്‍മസാലകളുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശികളായ സജീര്‍, അഖില്‍ എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ കുമ്പള സിഐ അനുപും സംഘവും പിടികൂടിയത്. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ക്ക് 6 ലക്ഷത്തിലേറെ രൂപ വില വരുമെന്നും രണ്ടാമത്തെ ലോഡുമായി വരുന്നതിനിടയിലാണ് യുവാക്കള്‍ വലയിലായതെന്നും പൊലീസ് പറഞ്ഞു.
No comments