വെള്ളരിക്കുണ്ടിലെ ക്ഷേമ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ , കന്യാസ്ത്രി മഠങ്ങൾ എന്നിവർക്കു സർക്കാർ അനുവദിച്ച സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട് :
ഓണത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് താലൂക്കിലെ ക്ഷേമ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ , കന്യാസ്ത്രി മഠങ്ങൾ എന്നിവർക്കു സർക്കാർ അനുവദിച്ച സൗജന്യ ഭക്ഷ്യ കിറ്റുകൾ ഇന്നലെ പൂരാട ദിനത്തിൽ വിതരണം ചെയ്തു. -
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ സപ്പെ ഓഫീസർ , ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ റേഷൻ കട വ്യാപാരികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ഉത്രാടത്തലേന്നായ പൂരാട ദിനത്തിൽ കിറ്റുകൾ വിതരണം ചെയ്തത്.
വിവിധ സ്ഥാപനങ്ങളിൽ സപ്ലൈ ഓഫിസറും ജീവനക്കാരും റേഷൻ വ്യാപാരികളും പൊതുപ്രവർത്തകരും ചേർന്ന സംഘം നേരിൽ ചെന്ന് കിറ്റുകൾ കൈമാറി. പൊങ്ങ ഞ്ചാൽ, അടുക്കളക്കണ്ടം, നർക്കിലക്കാട്, പുന്നക്കുന്ന്, ചുള്ളി, ചെമ്പഞ്ചേരി, പെരുമ്പള്ളി (ബേത് ലഹേം ) ചുള്ളി ക്കര റാണിപുരം വെള്ളരിക്കുണ്ട് തുടങ്ങിയവിടങ്ങ ളിലെ 15- ഓ ഉം സ്ഥാപനങ്ങളി ലാണ് നേരിൽ എത്തി സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത് -
No comments