വേറിട്ട പാതയിൽ സ്റ്റുഡൻ്റ് പോലീസ് ദിനം ആചരിച്ച് ജി എച്ച് എസ് എസ് മാലോത്ത് കസബ വെള്ളരിക്കുണ്ട് എസ്.ഐ ഹരികൃഷ്ണൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് പതാക ഉയർത്തി
മാലോം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാർഷിക ദിനാഘോഷം വിപുലമായ രീതിയിൽ ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ സംഘടിപ്പിക്കപ്പെട്ടു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ ബി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് പതാക ഉയർത്തി.
വനമഹോത്സവത്തിന്റെ ഭാഗമായി ഈ സ്കൂളിലെ എസ് പി സി യൂണിറ്റ് ആരംഭിച്ച "വീട്ടിൽ ഒരു നാട്ടുമരം", സംസ്ഥാന എസ്പിസിയുടെ പ്രോജക്ടായ "മധുര വനം" എന്നീ രണ്ട് പദ്ധതികളെ ഏകോപിപ്പിച്ചു കൊണ്ട് "മധുര വനം വീടുകളിലേക്ക് "എന്ന പദ്ധതിയുടെ ഭാഗമായുള്ള 400 നാടൻ ഞാവൽ തൈകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു. സ്കൂളിലെ കുട്ടികൾക്കും, പരിസരവാസികൾക്കും, വഴിയാത്രക്കാർക്കും ഞാവൽ തൈകൾ കേഡറ്റുകളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ് ഐ വിനോദ് കുമാർ പി പി, എച്ച് എം ഇൻചാർജ് പ്രസാദ് എം കെ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി എൻ, അനീഷ് കുമാർ കെ ആർ ,ഷാലി വി ജെ ജോജിത പിജി ,സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments