Breaking News

ഫാക്ടറിയുടെ സ്ലാബ് തകർന്ന് വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫാണ് (60) മരിച്ചത്


കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകര്‍ന്ന് വീണ് സൂപ്പര്‍ വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫാണ് (60) മരിച്ചത്. അനന്തപുരത്തെ മൊണാര്‍ക്ക പ്ലൈവുഡ് ഫാക്ടറിയില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ഫാക്ടറിയില്‍ നവീകരണ പ്രവൃത്തി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച സ്ലാബാണ് പൊടുന്നനെ തകര്‍ന്നടിഞ്ഞത്. കോണ്‍ക്രീറ്റ് സ്ലാബ് തലയില്‍ തന്നെ പതിച്ചതിനാല്‍ റൗഫ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു.

No comments