Breaking News

ജിഎച്ച്എസ്എസ് പരപ്പയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു


ജി എച്ച് എസ് എസ് പരപ്പയിൽ 77 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുള്ള നാസർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് സുരേന്ദ്രൻ വി അധ്യക്ഷത വഹിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീപദി എസ്എം പതാക ഉയർത്തിയതോടെ ആണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. എൻസിസി  കുട്ടികളുടെ പരേഡ് , എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യദിന റാലി എന്നിവയും സംഘടിപ്പിച്ചു. 

ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ വി രജിത, സ്റ്റാഫ് സെക്രട്ടറി കെ വി രാഗേഷ് , മദർ പിടിഎ പ്രസിഡൻറ് സൗമ്യ പി , എം ബിജു എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങളായ രമ്യ . കെ ,ലേഖ . ആർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.  പ്രിൻസിപ്പൽ ശ്രീപദി എസ്എം സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ ടിവി സതീഷ് ബാബു നന്ദിയും രേഖപ്പെടുത്തി.

കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. പായസം വിതരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

No comments