Breaking News

ഓണത്തെ വരവേറ്റ് നാടും നഗരവും.. പരിമിതികൾക്കുള്ളിൽ നിന്നും ഓണം ആഘോഷമാക്കി കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ


കൊന്നക്കാട് : തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാടും നഗരവും ആഘോഷ തിമിർപ്പിലാണ്.കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണണകൾ ഉണർത്തി പൂക്കളം ഇട്ടും, കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചും നാടും നഗരവും ഓണാഘോഷത്തിൽ അലിഞ്ഞു ചേരുന്ന കാഴ്ച.കർണാടക അതിർത്തി ഗ്രാമമായ കൊന്നക്കാട് സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിമിതികൾക്ക് ഉള്ളിൽ നിന്നും ഓണത്തെ ആഘോഷപൂർവ്വം വരവേറ്റു. സ്കൂളിൽ പൂക്കളമിട്ടും , വിദ്യാർത്ഥികൾക്ക് കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഓണസദ്യ കഴിച്ച് വിദ്യാർത്ഥികൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ നഷ്ടമാകുന്ന ഗ്രാമ കാഴ്ചകളുടെ ഓർമ്മ പുതുക്കൽ കൂടിയായി.ഹെഡ്മിസ്ട്രസ് മേഴ്സി തോമസ്,  പിടിഎ പ്രസിഡണ്ട്  പ്രദീപ്,  ഡാർലിൻ ജോർജ് കടവൻ ,  ബിനു തോട്ടോൻ, സുലേഖ, മാത്യു ജോസഫ്, ശരണ്യ , പ്രഭ, വീണ എ വി, മിനി പി വി എന്നിവർ ഓണാഘോഷത്തിന് നേതൃത്വo നൽകി.

No comments