കുമ്പളയിലും മദ്യവേട്ട: രണ്ടുപേർ അറസ്റ്റിൽ
കുമ്പള ആരിക്കാടിയിൽ മദ്യവേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന, കർണാടകയിൽ മാത്രം വിൽപ്പനാധികാരമുള്ള 172.8 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് പ്രിവന്റിവ് ഓഫീസർ സി കെ അഷ്റഫിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു മദ്യവേട്ട. പിടിയിലായ പ്രതികളെയും കസ്റ്റഡിയിലെടുത്ത വാഹനവും തൊണ്ടിമുതലുകളും പിന്നീട് കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.
No comments