Breaking News

മലയോരത്ത് സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സോഫ്റ്റ്‌ വെയർ പണിമുടക്കം പതിവ്... ദുരിതത്തിലാകുന്നത് സാധാരണക്കാർ


വെള്ളരിക്കുണ്ട് : തുടർച്ചയായി സോഫ്റ്റ്‌വെയർ പണി മുടക്കുമ്പോൾ മലയോരത്തെ പ്രധാന മാവേലി സ്റ്റോറുകളിൽ എത്തുന്ന സാധാരണക്കാരായ ഉപഭോക്താക്കൾ വലയുന്നു. സബ്സിഡി നിരക്കിലുള്ള പഞ്ചസാര, കടല, ആട്ട, വൻപയർ അടക്കം ആവശ്യ വസ്തുക്കൾ ഇല്ല എന്ന പരാതി വ്യാപകമാകുമ്പോൾ സോഫ്റ്റ്‌വെയർ തകരാർ കൂടിയാകുമ്പോൾ ജനങ്ങൾക്ക് സമ്മാനിക്കുന്നത് ഇരട്ടി ദുരിതം. 8 മണി വരെ പ്രവർത്തിക്കേണ്ട സപ്ലെകോ മാവേലി സ്റ്റോറുകൾ ചില പ്രധാന സ്ഥലങ്ങളിൽ 6.30ന് തന്നെ വ്യാപാരം അവസാനിപ്പിക്കാറുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു. ചില ജീവനക്കാരുടെ പരുഷമായ പെരുമാറ്റം കാരണം ഉപഭോക്താക്കളുമായി വാക്ക് തർക്കത്തിന് ഇടയാക്കുന്ന സാഹചര്യം കൂടിയുണ്ട്.

No comments