വിഭിന്നശേഷി കുട്ടികളേയും രക്ഷിതാക്കളേയുംചേർത്തുപിടിച്ചുകൊണ്ട് ഒരുമയുടെ പൊന്നോണം കരകൗശല പ്രദർശന വിപണന മേള ഉദ്ഘാടനം
നീലേശ്വരം ഒരുമയുടെ പൊന്നോണം കരകൗശല പ്രദർശന വിപണനമേളയുടെ ഔപചാരിക ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ നിർവ്വഹിച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബി.ആർ.സി ബി.പി.സി രാജേഷ് കെ.വി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ് പ്രീത മുഖ്യ അതിഥിയായിരുന്നു. ഉണർച്ച് ക്വിസ് മത്സര വിജയി കൾക്ക് സമ്മാനംജില്ലാ പ്രോജക്ട് കോഡിനേറ്റർ വിഎസ് ബിജുരാജ് നിർവ്വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത ഗിരീഷ് തിരുമേനിക്കുള്ള സമ്മാനം കാസർഗോഡ് ബി.പി.സി കാസിം. ടി നിർവ്വഹിച്ചു. ഒരുമയുടെ പൊന്നോണം പേര് നിർദ്ദേശിച്ച. ജസ്ന ജോണിനുള്ള സമ്മാനം മടിക്കൈ ഗ്രാമ പഞ്ചായത്ത് ചെയർ പേഴ്സൻ രമ പത്മനാഭൻ നിർവ്വഹിച്ചു. സപ്ലിമെന്റിന്റെ പ്രകാശനം ഡി.ഇ ഒ ബാല ദേവി നിർവ്വഹിച്ചു.ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നടന്നു. തുടർന്ന് പാട്ടുകൂട്ടം ഫോക്ക് ബാൻഡ് കാസർകോട് അവതരിപ്പിക്കുന്ന നാടൻപാട്ട് വേദിയിൽ അരങ്ങേറി ചടങ്ങിൽ ജി.എൽ.പി പടന്നക്കാട് ഹെഡ്മിട്രസ് ഉഷ വി സ്വാഗതവും ട്രെയിനർ വിജയലക്ഷ്മി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
No comments