പരപ്പ ബാനത്ത് ഗൃഹനാഥന് മർദ്ദനം: രണ്ടുപേർക്കെതിരെ കേസ്
പരപ്പ്: മദ്യപിച്ച് വൈകി വീട്ടിലെത്തി ബഹളം വെക്കുന്നുവെന്നാരോപിച്ച് ഗൃഹനാഥനെ ഭാര്യാസഹോദരനും സുഹൃത്തും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
ബാനത്തെ കണ്ണന്റെ മകൻ ചന്ദ്രന്റെ പരാതിയിൽ(50) സഹോദരൻ ബിജു, സുഹൃത്ത് ബൈജു എന്നിവരുടെ പേരിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ചന്ദ്രൻ മദ്യപിച്ച് വൈകിവന്ന് വീട്ടിൽ ബഹളം ഉണ്ടാക്കുന്നത് ബൈജുവും ബിജുവും ചേർന്ന് ചോദ്യം ചെയ്യുകയും ഇതിനിടയിൽ ചന്ദ്രന്റെ കഴുത്ത് പിടിച്ച് മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
No comments