മലയോരത്ത് മോഷണം തുടരുന്നു... ബിരിക്കുളത്ത് ബേക്കറി കുത്തിത്തുറന്ന് മോഷണം
ബിരിക്കുളം: പരപ്പയിലെ മോഷണ പരമ്പരയ്ക്ക് തുടർച്ചയായി ബിരിക്കുളത്തും മോഷണം. ബിരിക്കുളത്ത് പ്രവർത്തിക്കുന്ന സമീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ട് ആന്റ് കൂൾ ബേക്കറിയിലാണ് ബുധനാഴ്ച പുലർച്ചയോടെ മോഷണം നടന്നത്. ഷട്ടർ കുത്തിത്തുറന്ന് കള്ളൻ അകത്തുകടക്കുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു .
No comments