കാർ ഇടിച്ച് ഒമ്പത് മാസം അബോധാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
നീലേശ്വരം: കാർ ഇടിച്ച് ഒമ്പത് മാസത്തോളം അബോധാവസ്ഥയിൽ ചികിൽസയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു.
കയ്യൂർ നളിനി സദനത്തിലെ എം.ബാലഗോപാലനാ (62) ണ് മരിച്ചത്. 2022 ഡിസംബർ 5 നു പുലർച്ചെ കയ്യൂർ അരയാക്കടവ് പാലത്തിലായിരുന്നു അപകടം.പ്രഭാത നടത്തത്തിനിടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസിനു സമീപത്തെ ആധാരമെഴുത്ത് ജോലിയായിരുന്നു.
അസോസിയേഷൻ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് സി.പി.എം കയ്യൂർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ കെ.വി. കുഞ്ഞിരാമൻ നായരുടെയും മനിയേരി നാരായണി അമ്മയുടെയും മകനാണ്. ഭാര്യ വി.കെ.ശ്രീലത, മക്കൾ: ഡോ.ഗോപിക (ജർമനി), വിഷ്ണുപ്രിയ. മരുമക്കൾ: വൈശാഖ് ചെറുവത്തൂർ (എൻജിനിയർ, ജർമനി), ഉണ്ണി പഴയങ്ങാടി (എൻജിനിയർ, ദുബായ്), സഹോദരങ്ങൾ: മുരളീധരൻ (വാഴുന്നോറടി), എം.ജയറാം (ജയറാം പ്രസ് നീലേശ്വരം, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്റേഴ്സ് അസോസിയേഷൻ, വൈസ് പ്രസിഡന്റ് നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ), ഷോണി (കൊല്ലമ്പാറ), ശൈലജ (പട്ടേന).
No comments