Breaking News

ഇനി സ്മാർട്ടായി പ്രസംഗിക്കാം കോടോം ബേളൂർ തുമ്പക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഏകദിന പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


തായന്നൂർ : കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ഊരു സമിതികൾ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികൾക്ക് വേണ്ടി കോടോം-ബേളൂർ പ്രോഗ്രാം ലെവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റിയും ഊരു സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പ്രസംഗ പരിശീലന ക്യാമ്പ് തുമ്പക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജീവൻ ചീരോൽ ഉത്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ അജിത പനയാർകുന്ന് അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.ഡി.സി സെക്രട്ടറി പത്മനാഭൻ കൂളിമാവ്,  ഊരുമൂപ്പൻമാരായ ചന്ദ്രൻ വേങ്ങച്ചേരി, രാജേഷ് തുമ്പക്കുന്ന്, പി.റ്റി.ഡി സി അംഗം പ്രമോദ് തൊട്ടിലായി, എണ്ണപ്പാറ ഫാമിലി ഹെൽത്ത് സെന്റെർ ഹെൽത്ത് ഇൻസ്പെക്ടർ ജിഷ രതീഷ് , കെ.എച്ച് മാധവൻ തുടങ്ങിയർ സംസാരിച്ചു.

   കോടോം-ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നബാർഡ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയാണ് പ്രോഗ്രാം ലെവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റി ( PTDC) പദ്ധതി പ്രദേശത്തെ ഊരുകളിലെ യുവതിയുവാക്കൾക്ക് പ്രസംഗ പരിശീലനം നൽകുന്നതിനും , സഭാകമ്പം മാറ്റുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പി.റ്റി.ഡി.സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര, മാനേജ്മെന്റ് ട്രെയിനി രമ്യ ബാലകൃഷ്ണൻ , പട്ടികവർഗ്ഗ പ്രമോട്ടർ ആർ കെ രണദിവൻ, എസ് ടി ആനിമേറ്റർ വി. രാധിക എന്നിവരടങ്ങിയ ടീമാണ് ക്യാമ്പ് നയിച്ചത്.

    തുമ്പക്കുന്ന് വില്ലേജ് പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറി രജനി മോഹനൻ സ്വാഗതവും, എണ്ണപ്പാറ വി.പി.സി പ്രസിഡണ്ട് സരോജിനി കുഞ്ഞികണ്ണൻ നന്ദിയും പറഞ്ഞു

No comments