Breaking News

ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി സ്മാർട്ട് പെരിയ അധ്യാപക അവാർഡ് ജേതാവ് പ്രീത ടീച്ചറെ ആദരിച്ച് പാറപ്പള്ളി ശ്രീകൃഷ്ണ സേവാസംഘം


പാറപ്പള്ളി : പാറപ്പള്ളി ശ്രീ കൃഷ്ണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി വിപുലമായ രീതിയിൽ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വാഴക്കോട് , മുളവിന്നൂർ, ബലിപ്പാറ, അഞ്ചാം വയൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശോഭായാത്രയ്ക്ക് പാറപ്പള്ളിയിൽ ഗംഭീര സ്വീകരണം നല്കി ദാഹജലവും ലഘു ഭക്ഷണവും നല്കി. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ മുഴുവൻ ആളുകളും ഈ പരിപാടിയിൽ പങ്കെടുത്തു.


ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കായി സ്മാര്‍ട്ട് പെരിയ നല്‍കുന്ന മുന്‍ ഹെഡ്മാസ്റ്റര്‍ പി.ദാമോദരന്‍ നായര്‍ സ്മാരക അവാര്‍ഡ് ലഭിച്ച പാറപ്പള്ളിയിലെ പ്രീത ടീച്ചറെ ശ്രീ കൃഷ്ണ സേവാ സംഘം പ്രവർത്തകർ അനുമോദിച്ചു.  ശ്രീ കൃഷ്ണ സേവാ സംഘം പ്രസിഡണ്ട് ശ്രീ വിശ്വനാഥൻ മലയാക്കോൾ സ്നേഹോപകാരം നല്കി.


അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അധ്യാപികയായ പ്രീത, അധ്യാപന രംഗത്തും, പൊതുപ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. കോവിഡ് കാലത്ത് മാഷ് ഡ്യൂട്ടിയിലും പ്രശംസനീയമായ പ്രവര്‍ത്തനമാണുണ്ടായത്. പാറപ്പളളിയിലെ വ്യാപാരിയും യോഗ ട്രെയിനറുമായ കെ.വി. കേളുവാണ് ഭര്‍ത്താവ്. മക്കള്‍ ഡോ :അഞ്ജലി, ഡോ: അനുപമ.

No comments