പരപ്പയിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ പ്രതിയെ പരപ്പയിൽ തെളിവെടുപ്പിന് എത്തിച്ചു
വെള്ളരിക്കുണ്ട് : പരപ്പ ടൗണിൽ 2 ദിവസം മുമ്പ് മോഷണം നടത്തിയ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അതി സമർഥമായി പിടികൂടി. കണ്ണൂർ ജില്ലയിലെ നടുവിൽ ബേക്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷിനെ (38) ആണ് പിടികൂടിയത്. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ആണ് പൂട്ട് പൊളിച്ചു കള്ളൻ അകത്തു കയറി മോഷണം നടത്തിയത്. വെള്ളരിക്കുണ്ട് പോലീസിന്റെ അന്വേഷണത്തിലാണ് പഴുതടച്ച് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് ഉച്ചയോടെ പരപ്പ ടൗണിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി, പ്രതിയെ കാണാൻ പരപ്പ ടൗണിൽ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി. എസ് ഐമാരായ സതീശൻ, രമേശൻ കൂവപ്പാറ, എ എസ് ഐമാരായ സജി ജോസ്, നൗഷാദ് കുന്നുംകൈ, എസ് സി പി ഒ പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി
No comments