വർണ്ണങ്ങൾ വാരിവിതറി കോടോത്തെ കുട്ടികളും രക്ഷിതാക്കളും വരയുത്സവത്തിൽ
ഒടയഞ്ചാൽ: പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തുന്ന വരയുത്സവത്തിന് ഹോസ്ദുർഗ് ബി.ആർ.സി യിൽ തുടക്കമായി. ബി.ആർ.സി തല വരയുത്സവം ഡോക്ടർ എ.ജി.എച്ച്.എസ്.എസ് കോടോത്തു വെച്ച് പ്രശസ്ത ചിത്രകാരൻ അപർണ ഉണ്ണി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഫ്രീ പ്രൈമറികളുടെ അക്കാദമിക നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പത്തു ഉത്സവങ്ങളിൽ രണ്ടാമത്തേതാണ് വരയുത്സവം. ഭാഷാശേഷികൾ,പ്രാഗ് ഗണിതശേഷികൾ, അനുഭവ പരിസരത്തെ കുറിച്ചുള്ള ധാരണകൾ എന്നിവ ഉറപ്പിക്കാനാണ് ഈ ഉത്സവത്തിലൂടെ ലക്ഷമിടുന്നത്. പ്രസ്തുത ചടങ്ങിൽ ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ വിജയലക്ഷ്മി കെ.പി അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സൗമ്യ വേണുഗോപാൽ,എസ്.എം.സി. ചെയർമാൻ ബിജുമോൻ കെ.ബി, സ്കൂൾ പ്രധാനാധ്യാപിക ഇൻ ചാർജ് സുനിത.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പത്മനാഭൻ.വി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രൈമറി അധ്യാപിക സുജാത.ടി നന്ദിയും അർപ്പിച്ചു. വരയുത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി മാറി. പ്രീപ്രൈമറി അധ്യാപികമാരായ ജയശ്രീ.പി,സുനിത.കെ.. എ,അനിത.എ, സി ആർ സി കോഡിനേറ്റർമാരായ പ്രവീണ ടി, ശാരിക കെ, അനുശ്രീ പി എന്നിവർ വരയുത്സവത്തിന് നേതൃത്വം നൽകി.
No comments