പരപ്പ കുപ്പമാട്- വീട്ടിയോടി-അരിങ്കല്ല് റോഡ് നിർമാണ പ്രവർത്തി ആരംഭിച്ചു ബളാൽ-കിനാനൂർ കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കിനാനൂർ - കരിന്തളം , ബളാൽ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കുപ്പമാട് - വീട്ടിയോടി - അരിങ്കല്ല് റോഡിന്റെ നിർമാണ പ്രവർത്തി ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവ്വഹിച്ചു.
കിനാനൂർ - കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡിലെ കുപ്പമാട് - വീട്ടിയോടി പട്ടികവർഗ കോളനിയും, ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡിലെ അരിങ്കല്ല് കോളനിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് സംസ്ഥാന പട്ടിക വർഗവികസന വകുപ്പ് കോർപ്പസ്സ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 27450000 രൂപയുടെ നിർമാണ പ്രവർത്തിയാണ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷൻ പി.വി.ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ രമ്യ ഹരീഷ്, ബി.ഡി.ഒ ജോസഫ് എം.ചാക്കോ , ജില്ലാ ട്രൈബൽ ഓഫീസർ ഡോ. അപർണ വിൽസൻ , എക്സി.എഞ്ചിനീയർ അനിൽകുമാർ , സി.പി.ഐ (എം) പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ. രാജു, വി.ശശിധരൻ, എ.പുരുഷോത്തമൻ, ഇ.കെ. ചന്ദ്രൻ, ടി.ബാബു, എന്നിവർ പ്രസംഗിച്ചു.
വി.ബാലകൃഷ്ണൻ സ്വാഗതവും, രവി വീട്ടിയോടി നന്ദിയും പറഞ്ഞു. ഷൈബി സെബാസ്റ്റ്യനാണ് നിർമാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.
No comments