Breaking News

KVVES യൂത്ത് വിംഗ് പരപ്പ യൂണിറ്റ് സ്നേഹാദരം നൽകി


പരപ്പ :  കിനാനൂർ കരിന്തളം പഞ്ചായത്തിൽ  പരപ്പ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ നിന്നും നീലേശ്വരത്തേക്ക് സ്ഥലം മാറി പോകുന്ന ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബു സാറിന് KVVES യൂത്ത് വിംഗ് പരപ്പ യൂണിറ്റ് സ്നേഹാദരം നൽകി .

കോവിഡ് കാലത്തും തുടർന്നും നിരവധി നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച്‌ നാട്ടുകാർക്കും വ്യാപാരികൾക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ബാബു സാർ . യൂണിറ്റ് പ്രസിഡണ്ട്‌ രാജീവ്‌ ഇ വി  പൊന്നാട അണിയിച്ചു, സെക്രട്ടറി ഇർഷാദ് കെ പി  മൊമെന്റോ നൽകി, ട്രഷറർ ശ്രീകാന്ത് കുളത്തിങ്കൽ, യൂണിറ്റ് അംഗങ്ങളായ  ഡെന്നിസ്‌, ഷാജി നാഷണൽ, ശിവരാജ്, തസ്‌ലി എന്നിവർ സംബന്ധിച്ചു.


No comments