Breaking News

"ആയുഷ്മാൻ ഭവ" ക്യാമ്പയിൻ; പരപ്പ റവന്യൂ ബ്ലോക്ക്‌ തല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രി ഹാളിൽ നടന്നു


രാജപുരം: ദേശീയ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ  പരപ്പ റവന്യൂ ബ്ലോക്ക്‌ തല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രി ഹാളിൽ വെച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി കെ നാരായണൻ അവർകളുടെ അധ്യക്ഷ തയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലക്ഷ്മി എം നിർവഹിച്ചു കള്ളാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി പ്രിയ ഷാജി. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി പദ്മകുമാരി ബ്ലോക്ക്‌ വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ രജനി കൃഷ്ണൻ കള്ളാർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ്‌ വി ചാക്കോ ബ്ലോക്ക്‌ മെമ്പർ ശ്രീമതി രേഖ സി വാർഡ് മെമ്പർമാരായ ശ്രീമതി വനജ ശ്രീമതി സബിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മെഡിക്കൽ ഓഫീസർ ഡോ.സി സുകു സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ

നന്ദിയും പറഞ്ഞു രാഷ്‌ട്രപതിയുടെ ദേശീയ ഉത്ഘാടന പ്രസംഗം ലൈവ് ആയി പ്രദർശിപ്പിച്ചു ആരോഗ്യ പ്രവർത്തകർ. ഐ സി ഡി എസ് സൂപ്പർവൈസർ ആശാ പ്രവർത്തകർ MlSP പ്രവർത്തകർ എന്നിവർ പങ്കെടുത്തു

No comments