പണം തട്ടിയെടുത്തെന്ന് പരാതി; പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്
നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന പരാതിയില്‍ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്. ചെറുവത്തൂര്‍ തിമിരി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ഇ.സുശീല (63) ക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. 2020 ആഗസ്ത് 21 മുതല്‍ 2023 ജനുവരി 16 വരെയുള്ള കാലയളവില്‍ 16 നിക്ഷേപകര്‍ നല്‍കിയ 1,35,900 രൂപ അക്കൗ~ില്‍ അടക്കാതെ സ്വന്തം നിലയില്‍ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്.
No comments