യുവതിയെ അസഭ്യം പറഞ്ഞതിന് ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്
ചിറ്റാരിക്കാൽ : യോഗത്തിനിടയിൽ യുവതിയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസെടുത്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജെയിംസ് നെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കടുമേനിയിലെ പുതിയ പറമ്പിൽ ടോമി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ടോമി 45 നൽകിയ പരാതിയിലാണ് കേസ്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലെ മീറ്റിംഗ് ഹാളിൽ വെച്ച് കഴിഞ്ഞദിവസം അസഭ്യം പറഞ്ഞതായാണ് പരാതി .ജലജീവൻ പദ്ധതിയുടെ അവലോകന യോഗത്തിനിടെയാണ് സംഭവം. ചീത്ത വിളിച്ചതിലൂടെ സ്ത്രീത്വത്തിന് അപമാനം ഉണ്ടാക്കിയെന്നാണ് യുവതി പരാതി നൽകിയത്.
No comments