Breaking News

ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും


കാസര്‍കോട്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവിനെയും മാതാവിനെയും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍പുത്തുര്‍ ബദ്രടുക്ക ഹൗസിംഗ് കോളനിയിലെ സാദിഖ് സുലൈമാന്‍ (36) ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ക്ക് ആറു വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രുപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.



ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ക്ക് ഭര്‍തൃമാതാവ് കമ്പാര്‍ ബദ്രടുക്കയിലെ ആസ്യുമ്മ (52) യെ രണ്ട് വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവും അനുഭവിക്കണം. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന കമ്പാറിലെ ആയിഷത്ത് ഫായിസ (24) ആണ് ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

No comments