Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കൊല്ലമ്പാറയിൽ പ്രതിഷേധ യോഗം നടത്തി


കരിന്തളം: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക പദ്ധതിയുടെ ലേബർ ബഡ്ജറ്റ് ഉയർത്തുക മതിയായതുക അനുവദിക്കുക യഥാസമയം കൂലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കൊല്ലമ്പാറയിൽ പ്രതിഷേധ യോഗം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. ലെനിൻ പ്രസാദ് അധ്യക്ഷനായി. ഷൈജമ്മ ബെന്നി ഏ.ആർ രാജു എൻ. രമണൻ പി.വി.പ്രസാദ് കയനി മോഹനൻ  എം.ചന്ദ്രൻ പി.രാമചന്ദ്രൻ വി.രാജേഷ് ടി.ടി. ജയശ്രി വിനോദ് പന്നിത്തടം പ്രസംഗിച്ചു. വി.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.

No comments