Breaking News

കുന്നുംകൈ അൽ ബുഖാരിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹാമിദുൽ ബുഖാരീ അക്കാദമിയിൽ ഇഷ്ഖേ റസൂൽ മദ്ഹ് സംഗമം നടന്നു


കുന്നുംകൈ : കുന്നുംകൈ അൽ ബുഖാരിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹാമിദുൽ ബുഖാരീ അക്കാദമിയിൽ ഇഷ്ഖേ റസൂൽ മദ്ഹ് സംഗമം നടന്നു.  തൃക്കരിപ്പൂർ മണ്ഡലം മുസ്‌ലിം ലീഗ്   പ്രസിഡന്റ് പി.കെ.സി .റഊഫ് ഹാജി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി.

സമസ്ത ജില്ലാ ട്രഷറർ കെ.ടി അബ്ദുല്ല ഫൈസി മദ്ഹു റസൂൽ പ്രഭാഷണം നടത്തി. മലയോര മേഖലയിൽ മത-സാമൂഹ്യ സാംസ്കാരിക രംഗത്ത് ശ്ളാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജ:ടി.പി.അബ്ദുൽ കരീം ഹാജി പെരുമ്പട്ട, ജ: എ.കെ.അബ്ദുറഹ്മാൻ ഹാജി അരിയങ്കല്ല് ,എന്നിവരെ സൈനുൽ ആബിദീൻ തങ്ങൾ ആദരിച്ചു.

ട്രസ്റ്റിന്റെ കീഴിലുള്ള ശിഹാബ് തങ്ങൾ അനാഥ അഗതി വിംഗിങ്  അനാഥ കുട്ടികളെ ദത്തെടുക്കൽ ചടങ്ങിന്  മുസ്‌ലിം ലീഗ് വെസ്സ് എളേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.അബ്ദുൽ ഖാദിർ  നേതൃത്വം നൽകി.

ബേംഗ്ലൂർ അസീം പ്രേംജി യൂനിവേഴ്സിററിയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ ആമത്തല മഹല്ലിലെ  ഫിറോസ് ഹുദവി ചനടുക്കത്തിന് SKSSF ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി ഉപഹാരം നൽകി ,

 സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ, സയ്യിദ് സൈഫുല്ലാഹിൽ മശ്ഹൂരി, സയ്യിദ് നുഅമാൻ തങ്ങൾ അൽ ഹാദീ വി.പി നൂറുദ്ദീൻ മൗലവി ഹിശാമീ, . അബ്ദുൽ നാസർ ഹാദീ, യഹ്‌യാ ഹിശാമീ, അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദിർ ബാഖവി, എന്നിവർ മദ്ഹു റസൂൽ മജ്ലിസിന് നേതൃത്വം നൽകി. സയ്യിദ് സൈഫുദ്ദീൻ തങ്ങൾ,

എൻ.പി അബ്ദുറഹ്മാൻ മാസ്റ്റർ, ശംസുദ്ദീൻ കല്ലൂരാവി, സി.കെ. നാസർ, പി.കെ ലത്തീഫ്, പി.കെ അബ്ദുൽ കരീം മൗലവി, എം.ടി.പി.അബ്ദുൽ ഖാദിർ, പി.പി.മുഹമ്മദ് കുഞ്ഞി, മൻസൂർ കുറ്റിപ്പുറം, കെ.എൻ. അബ്ദുറഹ്മാൻ ഹാജി, എം.സി. പെരുമ്പട്ട, പി.കെ. ശുകൂർ  സംസാരിച്ചു.


No comments