Breaking News

മാലോം ആയുർവേദ ഡിസ്‌പെൻസറി ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി കേന്ദ്രസംഘം ഡിസ്‌പെൻസറിയിൽ സന്ദർശനംനടത്തി


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം ആയുർവേദ ഡിസ്‌പെൻസറി  ദേശീയ നിലവാരത്തിലേക്ക് ഉയരുന്നു. 

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ  മാലോം ആയുർവേദ ഡിസ്‌പെൻസറിയെ  നാഷണൽഅക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റലിന്റെ സർട്ടിഫിക്കറ്റിനുള്ള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ മുന്നോടിയായി കേന്ദ്രസംഘം കഴിഞ്ഞ ദിവസം  മാലോം ആയുർവേദ ഡിസ്‌പെൻസറിയിൽ  സന്ദർശനം നടത്തി..


എൻ. എ. ബി. എച്ച്. കേന്ദ്രസംഗം അസസർ പി. പി. രാജൻ. ജില്ലാ പോഗ്രാം മാനേജർ ഡോ. അജിത്ത്‌ കുമാർ എന്നിവർ അടങ്ങുന്ന സംഘത്തെ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലുള്ളവർ സ്വീകരിച്ചു..

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് മാലോം ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്നത് എന്ന് സംഘം വിലയിരുത്തി..

ആയുർവേദ ഡിസ്‌പെൻസറിയുടെ ആരംഭകാലം മുതൽ ഇന്ന് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കേന്ദ്രസംഘം മടങ്ങിയത്..

ഡിസ്പെൻസറിയിൽ നടന്ന അവലോകനയോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു..

എൻ എ. ബി. എച്ച്. അസസർ പി. പി. രാജൻ പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായഅലക്സ് നെടിയകാലയിൽ.. ടി. അബ്ദുൾ കാദർ. പഞ്ചായത്ത്‌ അംഗം ശ്രീജ രാമചന്ദ്രൻ. ജില്ലാ പോഗ്രാം ഓഫീസർ ഡോ. അജിത്ത്‌. ഡോ. ഇന്തു ദിലീപ്. എച്ച്. എം. സി. കമ്മറ്റി അംഗം ലിപിൻ ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു....

No comments