കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ സംഘടിപ്പിക്കുന്ന 'കൂടെയുണ്ടെൻ യുവത്വം ' നവംബർ 5 മുതൽ ഡിസംബർ 5 വരെ250 കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
നർക്കിലക്കാട്: പൗരസ്ത്യ സുവിശേഷ സമാജം സ്ഥാപകൻ “മൽഫോനൊ നാസിഹൊ” ആത്തുങ്കൽ വന്ദ്യ ഗീവർഗീസ് കോർ എപ്പിസ്കോപ്പയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ചു കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ സംഘടിപ്പിക്കുന്ന 'കൂടെയുണ്ടെൻ യുവത്വം ' നവംബർ 5 മുതൽ ഡിസംബർ 5 വരെ നടത്തപ്പെടുന്നു ഇടവകയുടെ പേരും പെരുമയും അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ നാടിന്റെയും,ഇടവക ജനത്തിന്റെയും പുരോഗതിയിൽ അടിത്തറ പാകുന്ന പദ്ധതികൾക്ക് രൂപം നൽകിയാണ് കോട്ടമല പള്ളിയുടെ യുവജനങ്ങൾ ഒന്നായി കൈകോർക്കുന്നത് "പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം ശതാബ്ദിയുടെ നിറവിൽ ആയിരിക്കുമ്പോൾ കോട്ടമല സെന്റ് മേരീസ് സൂനോറോ യാക്കോബായ പള്ളിയിലെ ഭരണസമിതി അംഗങ്ങളും , ഭക്തസംഘടന പ്രവർത്തകരും, ഇടവക ജനങ്ങളും, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായി വിവിധ കർമ്മപദ്ധതികൾ ആവിക്ഷ്കരിച്ചിരിക്കുകയാണ് അതിലെ തുടക്കമേന്നോണമാണ് യുവജന പ്രവർത്തകർ അത്തുങ്കൽ അച്ചന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പത്തോളം കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നതു
ഇന്ന് ഇടവകയിലെ 250ഓളം കുടുംബങ്ങൾക്ക് വെസ്റ്റ് എളേരി കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് പച്ചക്കറി വിത്തുകൾ വിതരണം ചയ്തു
വരും ദിവസങ്ങളിൽ ഇടവകയിൽ നടത്തി വരുന്ന "സ്നേഹ പാഥേയം" പരുപാടിയുടെ ഭാഗമായി തെരുവിൽ അന്തിയുറങ്ങുന്നവർക്കായി ഈ മാസം ഒരു നേരത്തെ ആഹാരം നൽകുവാനും ജില്ലാ ഗവൺമെന്റ് ഹോസ്പ്പിറ്റലിൽ സന്ദർശനം നടത്തി അശരണർക്ക് ഭക്ഷണം കൊടുക്കുവാനും വൃദ്ധസദനം, ഓർഫനേജ് എന്നിവ സന്ദർശിക്കാനും അവർക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യുവാനും….
ഇടവകയിലെ രോഗികളായവരെയും പ്രായമായവരയും സന്ദർശിച്ച് അവർക്കായി പ്രാർത്ഥിക്കുവാനും ഇടവകയിലെ നിർദ്ധനരായ കുട്ടികളെ കണ്ടെത്തി അവരുടെ പഠനത്തെ സഹായിക്കുക മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസുകൾ,കൌൺസിലി ങ്ങ്,രക്തദാന ക്യാമ്പ്. 75വയസിനു മുകളിൽ പ്രായമായവർക്കും രോഗികൾക്കും വേണ്ടി വി.കുർബാന, എന്നിവ സംഘടിപ്പിക്കുന്നു
വികാരി ഫാ.ജാൻസൺ കുറുമറ്റത്തിൽ യൂത്ത് അസോസിയേഷൻ ഭദ്രസന സെക്രട്ടറി റോഷൻ ചാലുങ്കൽ യൂത്ത് സോസിയേഷൻ ഭാരവാഹികളായ ജോയൽ, റിനു, ലവിൻ, ജിത്തു, അതുൽ, ബേസിൽ എന്നിവർ നേതൃത്തം നൽകും.
No comments