പരപ്പ മുണ്ട്യാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാന ഒറ്റക്കോല മഹോത്സവം;സംഘാടകസമിതി രൂപീകരണ യോഗം നടന്നു
പരപ്പ : മുണ്ട്യനം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നാൽപ്പത്തിഏഴു വർഷത്തിനുശേഷം ഏപ്രിൽ 6,7 നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം മുണ്ട്യാനത്ത് വെച്ച് നടന്നു. യോഗം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉൽഘാടനം ചെയ്യ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് , വിവിധ ക്ഷേത്രകമ്മറ്റി ഭാരവാഹികൾ, നമ്പ്യാർ കൊച്ചി ജുമാമസ്ജിദ് പ്രതിനിധി എന്നിവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി ബാലചന്ദ്രൻ സി.കെ ചെയർമാനായും ഗോപാലകൃഷ്ണൻ കൺവീനറും ലാൽ കൃഷ്ണൻ പി കെ യെ ട്രഷററായും വിവിധ സബ്കമ്മറ്റികളെയും തിരഞ്ഞെടുത്തു
No comments