കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് നടപ്പ് അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്‌കോളര്‍ഷിപ്പ് അപേക്ഷ ഫോറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. അവസാന തീയതി 2023 നവംബര്‍ 30. വെബ്‌സൈറ്റ് kmtwwfb.org ഫോണ്‍ 0467 2205380.
No comments