Breaking News

"ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ഭൂമി വിഷയത്തിൽ പരിഹാരമുണ്ടാവണം": ആദിവാസി പ്രവർത്തകൻ കെ.വി രാധാകൃഷ്ണൻ


വെള്ളരിക്കുണ്ട്: ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ ഭൂമിക്കായി അപേക്ഷ നൽകി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു പട്ടികവർഗ്ഗ വികസന വകുപ്പും ജില്ല ഭരണാധികാരികളും സർക്കാരും ആദിവാസികൾക്ക് ഭൂമി നൽകാമെന്ന വാഗ്ദാനം നൽകി അപേക്ഷ സ്വീകരിച്ച് കബളിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി ആശിക്കും ഭൂമി പദ്ധതി അവസാനിപ്പിച്ച് ലാൻറ് ബേങ്ക് പദ്ധതി പ്രകാരം 2006 മുതൽ അപേക്ഷ സ്വീകരിച്ച് വരുന്നുണ്ടെങ്കിലും ജില്ലയിലെ ആദിവാസികൾക്ക് ലാൻറ് പദ്ധതി പ്രകാരവും ഭൂമി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ല ഭരണകൂടവും ജില്ല പട്ടികവർഗ്ഗ വികസന വകുപ്പും അപേക്ഷകരിൽ അർഹരായ ആളുകളെ തിരഞ്ഞെടുത്ത് 25 സെൻറ് ഭൂമി വീതം നൽകിയതായി പല തവണ പത്ര റിപ്പോർട്ടുകൾ നൽകുന്നതല്ലാതെ ഗുണഭോക്താവിന് ഭൂമി കൈമാറ്റം ചെയ്ത് നൽകിയിട്ടില്ലെന്ന് ആദിവാസി പ്രവർത്തകൻ കൊന്നക്കാട് സ്വദേശി
കെ.വി രാധാകൃഷ്ണൻ ആരോപിച്ചു
   ആദിവാസികൾക്ക് ഭൂമി നൽകാൻ ഒന്നിലധികം വില്ലേജുകളിൽ ഭൂമി വാങ്ങിയതല്ലാതെ കൃത്യമായ നടപടികൾ പൂർത്തികരിച്ച് വിതരണം ചെയ്യുന്നതിൽ ബദ്ധപ്പെട്ട അധികാരികൾ കാലതാമസം വരുത്തി ഭൂമി അന്യാധീനപെടുത്തുകയാണ് ചെയ്യുന്നത്

ആദിവാസികളുടെ ഭൂമി വിഷയത്തിൽ എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാവണമെന്നും ലാൻറ് ബേങ്ക് പദ്ധതി പ്രകാരം 25 സെൻറ് ഭൂമിയാണ് വിതരണം ചെയ്തു വരുന്നത് ഇത് ഭേദഗതി വരുത്തി ഒരേക്കറോ അര ഏക്കറിൽ കുറയാതെയോ ഭൂമി നൽകണമെന്നും മാലോം വില്ലേജിൽ 18 ഏക്കറിലധികം ഭൂമി ആദിവാസികൾക്ക് നൽകാനായി വില കൊടുത്തു ഏറ്റെടുത്ത ഭൂമിയിലെ ആദായങ്ങൾ കളവ് പോകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഭൂമി എത്രയും വേഗത്തിൽ സർക്കാർ സംരക്ഷിക്കണമെന്നും ഗുണദോത്താക്കൾക്ക് വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി പട്ടിക വർഗ്ഗ വികസന ഓഫിസറെ അറിയിക്കുകയും 21/8/2023 ന് ജില്ലാ കലക്ടർക്കും 4/9/2023 ൽ പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിക്കും ആദിവാസി പ്രവർത്തകനായ കെ.വി രാധാകൃഷ്ണൻ അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രകാരം കഴിഞ്ഞ ദിവസം ജില്ല വികസന സമിതി യോഗത്തിൽ  അപേക്ഷകർക്ക് ഒരേക്കർ കൃഷി ഭൂമി അനുവദിച്ചു നൽകുമെന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകുകയും ചെയ്തെങ്കിലും ആദിവാസികൾക്ക്  നൽകാനായി ഏറ്റെടുത്ത ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും കൂടാതെ മാലോം വില്ലേജിൽ ഏറ്റെടുത്ത ഭൂമിയിലെ ആദായങ്ങൾ ദിനംപ്രതി കളവു പോകുന്നതായി തുടരെയുള്ള പരാതി ഉയർന്നു വരുന്നുണ്ടെന്നും ഇത് സംരക്ഷിക്കാനുള്ള നടപടി പോലും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചിട്ടില്ലെന്നും ആദിവാസികളോട്  ജില്ലാ ഭരണകൂടവും ജില്ല പട്ടികവർഗ്ഗ വികസന വകുപ്പും തുടരുന്ന അവഗണന അവസാനിപ്പിച്ച് എത്രയും വേഗത്തിൽ നടപടി പൂർത്തി കരിച്ച് ഭൂമി വിതരണം ചെയ്യണമെന്നും കെ.വി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു

No comments