Breaking News

സൗത്ത് ഇന്ത്യൻ ഫിലിം & ടെലിവിഷൻ അക്കാദമി അവാർഡ്; മികച്ച ഹൃസ്വചിത്രത്തിനുള്ള പുരസ്കാരം വധു വരിക്കപ്ലാവിന്റെ സംവിധായകൻ ചന്ദ്രു വെളളരിക്കുണ്ട് ഏറ്റുവാങ്ങി


തിരുപനന്തപുരം: മലയോരത്തിന്  അഭിമാനകരമായ നിമിഷം. 'വധു വരിക്കപ്ലാവ്' എന്ന ഷോർട്ട് ഫിലിമിന് ലഭിച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ് സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട്  തിരുവനന്തപുരത്ത് വച്ച് ഏറ്റുവാങ്ങി. തിരുപനന്തപുരം ഭാരത് ഭവൻ ഹാളിൽ വച്ച് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പ്രഗത്ഭ സംവിധായകനുമായ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്ത ഫിലിം അവാർഡ് നിശയിൽ വച്ച് ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് , സിനിമാ താരം സുധീർ കരമന , യവനിക ഗോപാലകൃഷ്ണൻ ഡോ.ഷാഹുൽ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വെള്ളരിക്കുണ്ട് സ്വദേശി ചന്ദ്രു പുരസ്ക്കാരം ഏറ്റുവാങ്ങിയത്.    മികച്ച നടിക്കുള്ള പുരസ്ക്കാരം ' തള്ള' എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് നടി മല്ലിക സുകുമാരനും മികച്ച നടനുള്ള പുരസ്ക്കാരം ജിനു വൈക്കത്തിന് വേണ്ടി പിതാവും പ്രശസ്ത നടനുമായ യവനിക ഗോപാലകൃഷ്ണനും ഏറ്റുവാങ്ങി. മികച്ച ഗായകനുള്ള പുരസ്ക്കാരം സിനിമാ പിന്നണി ഗായകൻ ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ ഏറ്റുവാങ്ങി.
 ഒട്ടേറെ പുരസ്ക്കാരങ്ങൾ ഇതിനോടകം വധു വരിക്കപ്ലാവിന് ലഭിച്ചിട്ടുണ്ട്.

No comments