Breaking News

എളേരിത്തട്ടിൽ വീട്ടുപറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി


ഭീമനടി : വീട്ടുപറമ്പില്‍ നിന്നും നാല് മീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. എളേരിതട്ട് കടുപ്പില്‍ സാബുവിന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ   രാജവെമ്പാലയെ ഭീമനടി സെക്ഷന്‍ ഫോറെസ്റ്റ് ഓഫിസര്‍ കെ. എന്‍ ലക്ഷ്മണന്റെ നിര്‍ദേശപ്രകാരം വനംവകുപ്പിന്റെ  റെസ്‌ക്യൂര്‍മാരായ സുനില്‍ സുരേന്ദ്രന്‍, കോട്ടപ്പാറ, അനൂപ് ചീമേനി, ഗൗതം മുരളി കെ മട്ടലായി, ഹരികൃഷ്ണന്‍, എന്‍ എസ്  സന്ദീപ്എന്നിവര്‍ ചേര്‍ന്ന്പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായി വനത്തിലേക്ക് തുറന്ന് വിട്ടു.

No comments