മരക്കൊമ്പ് തലയിൽ വീണ് പരിക്കേറ്റ മാലോം ചെരുമ്പക്കോട്ടെ 50കാരൻ മരിച്ചു
വെള്ളരിക്കുണ്ട് : വിറക്ശേഖരിക്കുന്നതിനിടെ കുടുങ്ങിയ മരക്കൊമ്പ് തലക്കടിച്ച് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മാലോം ചെരുമ്പകോട്ടെ കുറ്റ്യാട്ട് കണ്ണന്റെ മകൻ ബാലൻ ( 50 ) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. വിറക് ശേഖരിക്കുന്നതിനായി വൈകിട്ട് ചെരുമ്പകോട്ടെ
മുളമൂട്ടിൽ എസ്റ്റേറ്റിലേക്ക് പോയതായിരുന്നു.റബ്ബർ മരത്തിൽ കുടുങ്ങിയ മറ്റൊരു റബ്ബർ മരത്തിന്റെ
കൊമ്പ് വലിച്ചിടുന്നതിനിടെയാണ്
അപകടം.നിലത്തുവീണ മരംതെറിച്ച് തലയിൽ വീഴുകയായിരുന്നു. ഉടൻതന്നെ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
No comments